Wednesday, March 10, 2021


 SIMPLE THOUGHTS...

 Hi all... കുറച്ച് നാളുകളിലെ ഇടവേളയ്ക്കു ശേഷം വീണ്ടും വന്നിരിക്കുന്നു.. കുറച്ച് കാര്യങ്ങൾ പറയാനും ചിന്തിപ്പിക്കാനും..

😄
പറഞ്ഞോട്ടെ..?
ജീവിതവിജയത്തിന് നമ്മൾ പാലിക്കേണ്ട കുറച്ച് കാര്യങ്ങൾ.. 🤕.. എല്ലാരും ഞെട്ടിയോ.. വലിയ കാര്യങ്ങൾ ഒന്നുമല്ല, ചെറിയ കാര്യങ്ങൾ.. ഈ കാര്യങ്ങൾ കൊണ്ട് വല്യേ ജീവിത വിജയം ഒന്നും ഉണ്ടായില്ലെങ്കിലും മനസ്സമാധാനം ഉണ്ടാവും..അതിന് ഞാൻ guarantee.. 😍
1. "Try to have a smiling face ":-
ചിരിക്കാൻ പഠിക്കുക..മറ്റുള്ളവർക്ക് നൽകാൻ പറ്റിയ ഒട്ടും ചിലവ് വരാത്ത ഒരു സമ്മാനം ആണ് നമ്മുടെ മുഖത്തെ ചിരി.. "give a smile, and take it back".
2. "Never expect anything from others, Expectations really hurts:-
മറ്റുള്ളവരിൽ നിന്ന് നമ്മൾ ഒന്നും ആഗ്രഹിക്കരുത്.. കാരണം ആഗ്രഹിക്കുന്നത് കിട്ടാതെ വന്നാൽ അത് നമുക്ക് ഒരുപാട് വേദന നൽകും.. അതുപോലെ തന്നെ പ്രതീക്ഷിക്കാതെ കിട്ടുന്നത് ഒരുപാട് സന്തോഷവും നൽകും..so enjoy the happiness and surprise of unexpected things..
3. "Take it as a bonus" :-
അതുപോലെ തന്നെ നമ്മുടെ duties and responsibilities മറ്റുള്ളവർ ചെയ്ത് സഹായിക്കണം എന്ന് ഒരിക്കലും ആഗ്രഹിക്കരുത്..ആരെങ്കിലും ഏതെങ്കിലും രീതിയിൽ സഹായിച്ചാൽ അത് നമുക്ക് കിട്ടുന്ന ബോണസ് ആയി മാത്രം കണക്കാക്കുക.പ്രതീക്ഷിക്കാതെ കിട്ടുന്ന ബോൺസിന് നന്ദിയുള്ളവരായിരിക്കുക, കൂടുതൽ സഹായം ആഗ്രഹിക്കാതിരിക്കുക..
4. "Never postpone anything" :-
ഇന്ന് ചെയ്യാനുള്ള കാര്യം നാളത്തേക്ക് മാറ്റി വെക്കാതിരിക്കുക.മാറ്റിവെച്ചാൽ നാളെയെന്നല്ല ഒരിക്കലും നടക്കില്ല..
5. " Achieve your dreams"- കുട്ടിക്കാലത് നടക്കാതെ പോയ ഒരുപാട് ആഗ്രഹങ്ങൾ നമ്മുടെയൊക്കെ മനസ്സിൽ ഉണ്ടാവും.. ആ ആഗ്രഹങ്ങളെല്ലാം മക്കളുടെ തലയിൽ അടിച്ചേൽപ്പിക്കാറാണ് ഭൂരിഭാഗം പേരും പതിവ് .. എന്നാൽ അതിൽ ചിലതെങ്കിലും സ്വയം നിറവേറ്റാൻ പറ്റുമോന്നു നോക്ക്, അതിൽ നിന്ന് കിട്ടുന്ന സന്തോഷം ഒന്ന് വേറെ തന്നെയാണ് 🥰
6. "Arise, awake and stop not, till the goal is reached":-
ലക്ഷ്യങ്ങൾ നേടാൻ അശ്രാന്ത പരിശ്രമം അനിവാര്യം.. ലക്ഷ്യങ്ങളിൽ എത്തുന്നതുവരെ നമുക്ക് ഒരുപാട് കഷ്ടപ്പെടേണ്ടി വരും, കഷ്ടപ്പെട്ട് നേടുന്നതിന് മധുരം കൂടും..
7. "Avoid hurting others, even with a word":-
മറ്റുള്ളവരെ വേദനിപ്പിക്കാതിരിക്കുക, അത് ഒരു വാക്ക് കൊണ്ടാണെങ്കിൽ പോലും.. ഈ ലോകത്ത് ഒരു മനുഷ്യരും perfect അല്ല, എല്ലാവർക്കും അവരുടേതായ pros and cons ഉണ്ട്..നമ്മൾ മറ്റുള്ളവരുടെ തെറ്റുകളെ പെരുപ്പിച് കാട്ടാതെ നന്മകളെ തിരിച്ചറിയാൻ ശ്രമിക്കുക.. ഒരുപാട് സന്ദർഭങ്ങളിൽ എല്ലാരും പറയുന്നതാണ് ഞാൻ ദേഷ്യം വന്നപ്പോൾ പറഞ്ഞതാണെന്ന്.. നിങ്ങളുടെ ദേഷ്യം മാറിക്കാണും എന്നാൽ പറഞ്ഞ വാക്കുകൾ നിങ്ങൾക്ക് തിരിച്ചെടുക്കാൻ കഴിഞ്ഞില്ലാലോ. പറഞ്ഞാൽ തിരിച്ചെടുക്കാൻ പറ്റില്ലാന്നുള്ള ചിന്ത എപ്പോഴും ഉണ്ടായിരിക്കണം..
8. "Try to appreciate others":-
പ്രശംസ കേൾക്കാൻ ആഗ്രഹിക്കാത്തവരായി ആരുണ്ട്. അത്കൊണ്ട് പ്രശംസിക്കാൻ മറക്കാതിരിക്കുക.. നല്ലത് ചെയ്താൽ നല്ലതാണെന്ന്‌ ഒരു നാലാളുടെ മുന്നിൽ വെച്ച് പറഞ്ഞാൽ ഒരു വ്യക്തിക്ക് നന്മ ചെയ്യാനുള്ള ഏറ്റവും വലിയ പ്രോത്സാഹനമാണ് അത്..
9. "Avoid body shaming":-
നമ്മുടെ ബാഹ്യസൗന്ദര്യം, അത് നമുക്ക് എങ്ങനെ കിട്ടുന്നു? Genetically and from parents.. അല്ലെ? നമ്മൾ വിചാരിച്ചാൽ നമ്മുടെ നിറം മാറ്റാനോ, body shape മാറ്റാനോ കഴിയുമോ? .. ഇപ്പോൾ എല്ലാത്തിനും വഴിയുണ്ടല്ലോലെ, plastic surgery... Is it possible always? Never.. നമ്മൾ ഒരു കാര്യം മാത്രം മനസ്സിൽ ചിന്തിച്ചാൽ മതി നമുക്ക് കിട്ടിയ സൗന്ദര്യമോ സൗന്ദര്യമില്ലായ്മയോ നമ്മുടെ പരിധിയിൽ ഉള്ള കാര്യമല്ല, so അതിന്റെ പേരിൽ ഒരു തരത്തിലും മറ്റുള്ളവരെ വിഷമിപ്പിക്കാതിരിക്കുക..
10. "Talk, talk and talk to your loved ones.Share your feelings.Always be trust worthy ":- നിങ്ങൾ എത്ര തിരക്കുള്ളവരായിക്കോട്ടെ, പക്ഷെ നിങ്ങളെ സ്നേഹിക്കുന്നവരുമായി സമയം ചിലവഴിക്കാൻ ഉപേക്ഷ വരുത്തരുത്. അവരുമായി സംസാരിക്കു, നിങ്ങളുടെ സന്തോഷങ്ങളും വിഷമങ്ങളും എല്ലാം അവരുമായി share ചെയ്യു. നമ്മളെ സ്നേഹിക്കുന്നവരോട് വിശ്വസ്തത പുലർതു..
11. "Always have sometime for yourselves":- മറ്റുള്ളവവർക്കു വേണ്ടി സമയം ചിലവഴിക്കുന്നത് പോലെ തന്നെ നമ്മൾ നമുക്കായി കുറച്ച് സമയം മാറ്റി വെച്ചേ മതിയാകൂ.. നമുക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്യാനായി കുറച്ച് സമയം, അത് വായനക്കാകാം, എഴുതാനാകാം, പാട്ടുകേൾക്കാനാകാം, എന്തിനുമായിക്കൊള്ളട്ടെ, പക്ഷെ അത് നിങ്ങൾക്ക് മാത്രം വേണ്ടിയുള്ളതായിരിക്കണം .
12. No പറയേണ്ടിടത് no പറയാൻ മടിക്കരുത്..
ഇപ്പോൾ താൽക്കാതെക്ക് നിർത്തട്ടെ.. Good night...
Dr. Dhanya Deepak..

No comments:

Post a Comment