Wednesday, March 10, 2021


POST -PARTUM DEPPRESSION IS NOT SO SILLY..


 ഇന്നത്തെ ഈ വാർത്ത എല്ലാവരും കണ്ടുകാണുമല്ലോ? അതിൽ എത്ര പേർ ആ അമ്മയെ ശപിച്ചു.. കുഞ്ഞ് കരഞ്ഞപ്പോൾ ബക്കറ്റിൽ മുക്കി കൊല്ലുന്ന അമ്മ.. പറ്റില്ലെങ്കിൽ ഇവളൊക്കെ എന്തിന് ഈ പണിക്ക് നിന്നു എന്ന് ചോദിച്ചവരും ഉണ്ടാവാം.. അങ്ങനെ ചോദിച്ചവർ ഒന്ന് മനസിലാക്കുക മാനസിക ആരോഗ്യമുള്ള ഒരമ്മയും നൊന്ത് പ്രസവിച്ച കുഞ്ഞിനെ ഇങ്ങനെ ചെയ്യാൻ കഴിയില്ല.. ഈ സാഹചര്യത്തിലാണ് എന്താണ് post partum deppression അഥവാ പ്രസവാനന്തര വിഷാദം എന്ന് ഓരോരുത്തരും മനസിലാക്കേണ്ട ആവശ്യകത വരുന്നത്..

ഈ വാർത്തയിൽ തന്നെ clear ആയി സൂചിപ്പിച്ചിരിക്കുന്നു ഈ അമ്മ മാനസികാസ്വാസ്ഥ്യങ്ങൾ പ്രകടിപ്പിച്ചിരുന്നതായും ആത്മഹത്യാ ശ്രമം നടത്തിയതായും.. അപ്പോൾ ശരിക്കും ആരാണ് ആ കുഞ്ഞിന്റെ മരണത്തിന് ഉത്തരവാദി? വീട്ടിൽ മാനസികമായി അത്ര ഹെൽത്തി അല്ലാത്ത ഒരാളുണ്ടെങ്കിൽ നമ്മൾ കുഞ്ഞുങ്ങളെ അവരുടെ അടുത്ത് തനിച്ച് വിടുമോ?
ഈ കുടംബവും ഈ പറയുന്ന ബന്ധുക്കളും ഈ അമ്മക്ക് വേണ്ട വിധത്തിലുള്ള ചികിത്സ കൊടുത്തിരുന്നോ ഇല്ലയോ എന്ന് നമുക്ക് അറിയില്ല.. ഒന്ന് മാത്രം പറയാം, തക്ക സമയത്ത് ചികിത്സയും മാനസിക പിന്തുണയും കൊടുത്തിരുന്നെങ്കിൽ ആ കുഞ്ഞ് ജീവൻ പൊലിയില്ലായിരുന്നു..
ആരെയും കുറ്റപ്പെടുത്താൻ വേണ്ടിയല്ല ഇത്രയും പറഞ്ഞത്, ഇതുപോലെ ഒരുപാട് കേസുകൾ ഉണ്ടായിട്ടുണ്ട്, പക്ഷെ നമ്മളിൽ ഓരോരുത്തരും വിചാരിച്ചാൽ ഇനി ഇങ്ങനെ ഉള്ള കാര്യങ്ങൾ ഒരു പരിധി വരെ ഒഴിവാക്കാൻ കഴിയും..
ഇനിയും ഇത് സംഭവിക്കാതിരിക്കടണമെങ്കിൽ
നമ്മൾ എന്തൊക്കെ അറിഞ്ഞിരിക്കണം?
ചുവടെ ചേർക്കുന്നു..
ഒരു സ്ത്രീ ഗർഭിണിയാവുമ്പോൾ മുതൽ അവളിൽ ശരീരകവും മാനസികവും ആയ വ്യത്യാസങ്ങൾ വന്ന് തുടങ്ങും..ഇതിന് കാരണം
ഗര്ഭിണിയായിയിരിക്കുമ്പോഴും പ്രസവശേഷവും സ്ത്രീ ശരീരത്തില് വലിയ തോതില് ഹോര്മോണ് വ്യതിയാനങ്ങളുണ്ടാകുന്നു. സ്ത്രീകളുടെ പ്രത്യുല്പ്പാദന ഹോര്മോണുകളായ ഈസ്ട്രജന്റെയും പ്രൊജസ്റ്റിറോണിന്റെയും അളവ് ഗര്ഭാവസ്ഥയില് വളരെ കൂടുന്നു. എന്നാല് പ്രസവശേഷം അവ കുത്തനെ കുറയുകയും ചെയ്യുന്നു. ഇത് അവളുടെ മാനസികാവസ്ഥയെ ബാധിക്കുന്നു. പ്രസവശേഷം നല്ലൊരു ശതമാനം സ്ത്രീകള്ക്കും മാനസികപ്രശ്‌നങ്ങള് കണ്ടുവരാറുണ്ട്. ഇതിനെ പോസ്റ്റ് പാര്ട്ട്ം ഡിപ്രഷന് എന്നാണ് വിളിക്കുന്നത്. ഇതിന്റെ തോത് കൂടിയും കുറഞ്ഞും ഇരിക്കുമെന്ന് മാത്രം.
പ്രസവ ശേഷം മാത്രമല്ല, അബോർഷൻ കേസുകളിലും ഇത് തന്നെയാണ് സംഭവിക്കുന്നത്..
പോസ്റ്റ് പാര്ട്ടം ഡിപ്രഷന്റെ ലക്ഷണങ്ങള്
*ഒരു 'നല്ല അമ്മ' ആകാനുളള കഴിവിനെ കുറിച്ചും അതിനെക്കുറിച്ചുളള നിങ്ങളുടെ യാഥാര്ത്ഥ്യ ബോധത്തെ കുറിച്ചുമുളള സംശയങ്ങള് എപ്പോഴു0 അലട്ടിക്കൊണ്ടിരിക്കുകയും കൂടുതല് ബുദ്ധിമുട്ടിലാക്കുകയും ചെയ്യുന്നു,ഇതിലൂടെ നിങ്ങളുടെ ശാരീരിക ക്ഷീണവും വര്ദ്ധിക്കും
* എപ്പോഴും വിഷമിച്ചിരിക്കുന്നു, കാരണമില്ലാതെ കരയുന്നു, പ്രതീക്ഷ നഷ്ടപ്പെടുന്നു.
* ഉറക്കക്കുറവ്, ഓര്മ്മക്കുറവ്, വിശപ്പില്ലായ്മ
* പെട്ടെന്ന് ദേഷ്യം വരുന്നു, പൊട്ടിത്തെറിക്കുന്നു.
* ശാരീരികമായ ബുദ്ധിമുട്ടുകള്, കടുത്ത ക്ഷീണം
* കുഞ്ഞിനെ പരിചരിക്കാനോ പാലൂട്ടാനോ ഉള്ള താല്പ്പര്യക്കുറവ്
* സ്വയം അപകടപ്പെടുത്താനോ കുഞ്ഞിനെ അപകടപ്പെടുത്താനോ ഉള്ള ശ്രമം
*കൂടുതൽ പേരിലും കണ്ട് വരുന്ന ചില ആവശ്യമില്ലാത്ത ചിന്തകൾ അവരുടെ വിഷാദം വലിയ ഒരളവ് വരെ കൂട്ടുന്നു -തന്റെ ശരീരം പണ്ടത്തെ സ്ഥിതിയിൽ ആവില്ല എന്ന ചിന്ത, ഭർത്താവിനും കുടുംബത്തിനും ജനിച്ച കുഞ്ഞിനോട് മാത്രമേ സ്‌നേഹമുള്ളൂ തന്നോടില്ല എന്ന തോന്നൽ, തനിക്ക് പണ്ടത്തെ ജീവിതത്തിലേക്ക് തിരിച്ചു് വരാൻ കഴിയില്ല എന്ന ചിന്ത..
ഈ പറഞ്ഞവ ചില ലക്ഷണങ്ങൾ മാത്രമാണ്, പലരിലും പല തരത്തിലാണ് ഈ വിഷാദം പ്രകടമാവുന്നത്.. എന്ത് തന്നെയായാലും ഒരമ്മക്കും ഇത് ഒറ്റയ്ക്ക് നേരിടാനോ overcome ചെയ്യാനോ കഴിയില്ല.. ഭർത്താവിന്റെയും കുടുംബത്തിന്റെയും മാനസികമായുള്ള പിന്തുണയാണ് ഏറ്റവും പ്രധാനം,
*" നീ ഒറ്റക്കല്ല ഞാനുണ്ട് കൂടെ, നമ്മളെല്ലാവരും ഉണ്ട് കൂടെ "എന്നുള്ള ധൈര്യം അവൾക്കു കൊടുക്കണം..
*ഈ സമയത്ത് അവൾ കാണിക്കുന്ന ദേഷ്യവും സങ്കടവും കേൾക്കാനും കാണാനും പരിഹരിക്കാനും നമ്മൾ കൂടെയുണ്ടെന്നവളെ ബോധ്യപ്പെടുത്തണം.. *കുഞ്ഞിനും നമ്മൾക്കും അവളെ വേണം എന്ന് ഓർമിപ്പിക്കണം ❤
*കുഞ്ഞിന്റെ ആരോഗ്യം പോലെ തന്നെ പ്രധാനമാണ് അമ്മയുടെ ആരോഗ്യവും എന്നവളെ ബോധ്യപ്പെടുത്തണം.. 🥰
*അവൾ അർഹിക്കുന്ന അംഗീകാരവും കരുതലും എല്ലാ സമയവും അവൾക്കു നൽകണം.. 😍
*കുഞ്ഞിന്റെ പരിചരണം അമ്മയുടെ മാത്രം ഉത്തരവാദിത്തമായി കരുതാതെ എല്ലാവരും കൂടെ നില്ക്കണം. രാത്രി ഏറെ ഉറക്കമൊഴിയുന്നത് പോസ്റ്റ് പാര്ട്ടം ഡിപ്രഷന് കൂടുതല് ഗുരുതരമാക്കാം. അവളെ ഉറങ്ങാന് അനുവദിച്ച് രാത്രിയില് കുഞ്ഞിന്റെ പരിചരണം ഭര്ത്താവിനോ അമ്മയ്‌ക്കോ ഏറ്റെടുക്കാം.
കുഞ്ഞ് ഉറങ്ങുമ്പോഴൊക്കെ അവളും ഉറങ്ങട്ടെ..
*പണ്ടത്തെ രീതികൾ അനുസരിച് പ്രസവം കഴിഞ്ഞ് 3മാസത്തേക്ക് അമ്മയും കുഞ്ഞും മുറിവിട്ട് പുറത്ത് പോകരുത്, അതൊക്കെ പഴം കഥ.അമ്മക്ക് ഇപ്പോൾ കുഞ്ഞിനെ കൊണ്ട് പുറത്ത് പോവാൻ തോന്നുന്നോ അവളുടെയും കുഞ്ഞിന്റെയും ആരോഗ്യം അതിന് അനുവദിക്കുമെങ്കിൽ പുറത്ത് കൊണ്ട് പോകുക..
പ്രസവം കഴിഞ്ഞാല് പിന്നെ പരിചരണങ്ങളുടെ ബഹളമാണ്.പ്രസവ ശുശ്രുഷ അവളുടെ ആഗ്രഹങ്ങൾക്കും ആവശ്യങ്ങൾക്കും അനുസരിച് മാത്രം ചെയ്യുക..ബന്ധുക്കളുടെയും അയല്ക്കാരുടെയും അഭിപ്രായങ്ങള്, ഉപദേശങ്ങള് വേണ്ട എന്നല്ല, ഒരു പരിധിയിൽ കൂടുതൽ വേണ്ട..പ്രസവരക്ഷ എന്നതിന്റെ പേരില് കാട്ടിക്കൂട്ടുന്നതിന്റെ പകുതി ശ്രദ്ധ അമ്മയുടെ മാനസികാരോഗ്യത്തിന്റെ കാര്യത്തില് കാണിക്കാനുള്ള മനസുണ്ടാവണം.. നിന്റെ സ്റ്റിച്ച് ഉണങ്യോ നടുവേദനയുണ്ടോ എന്നെല്ലാം ചോദിക്കുന്നതിന്റെ കൂടെ നീ സന്തോഷമായിട്ടിരിക്കുന്നില്ലേ മോളെ എന്ന് കൂടെ ചോദിക്കാൻ വിട്ടുപോകരുത്..
ഇത്തരത്തിലൊരു അവസ്ഥ ശ്രദ്ധയില്പ്പെട്ടാല് വിദഗ്ധസഹായം തേടാന് മറക്കാതിരിക്കുക. കൃത്യമായ കൗണ്സിലിംഗുകളിലൂടെ ഈ അവസ്ഥ മാറ്റിയെടുക്കാവുന്നതേയുള്ളു.
ഈ അവസ്ഥ തിരിച്ചറിയാനും മറികടക്കാനും ഭര്ത്താവിന്റെയും മറ്റ് കുടുംബാംഗങ്ങളുടെയും പിന്തുണ കൂടിയേ തീരൂ.
ഇപ്പോഴും ഇതേക്കുറിച്ച് കൂടുതല്പ്പേര്ക്കും ധാരണയില്ലെന്നത് ആശങ്കാജനകമാണ്. അമ്മയുടെ മാനസികാരോഗ്യത്തിന് വികസിത രാജ്യങ്ങള് ഏറെ പ്രാധാന്യം കൊടുക്കുന്നു. പ്രസവം നടക്കുന്ന എല്ലാ ആശുപത്രികളിലും നിര്ബന്ധമായും പോസ്റ്റ് പാര്ട്ടം ഡിപ്രഷനെക്കേറിച്ചുള്ള ബോധവല്ക്കരണം പ്രസവിക്കുന്ന സ്ത്രീക്ക് മാത്രമല്ല, ഭര്ത്താവിനും കുടുംബാംഗങ്ങള്ക്കും കൂടി കൊടുക്കണം. പ്രസവത്തിനു ശേഷമുള്ള മെഡിക്കല് ചെക്കപ്പുകളില് അമ്മയുടെ മാനസികാരോഗ്യത്തിനും പ്രാധാന്യം കൊടുക്കണം..
ഇനി കുറച്ച് കാര്യങ്ങൾ ഈ അവസ്ഥയിലൂടെ കടന്ന് പോകുന്ന അമ്മമാരോട്.. 🥰ഇതൊക്കെ ഒരു temporary stage ആണ്.. ഇത് കഴിഞ്ഞാൽ നിങ്ങളെ കാത്തിരിക്കുന്നത് വലിയൊരു ലോകമാണ്.. മാതൃത്വം എന്ന ലോകം, അവിടെ നിങ്ങളാണ് രാത്നി, നിങ്ങടെ രാജകുമാരന്റെയോ രാജകുമാരിയുടെയോ "അമ്മാമഹാറാണി ".. നിങ്ങൾക്ക് തുല്യരാവാൻ വേറെ ആർക്കും കഴിയില്ല.. So be strong, come out from this pupa stage as a multicolour butterfly❤Love you all😘..
Dr. Dhanya Deepak..
May be an image of text that says "തതനത മകന റയാന അമ്മ പൊലീസ് കസ്റ്റഡിയിൽ w വള്ളിയിൽ. പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ മരിച്ച നിലയിൽ ചിറ്റുമലയിൽ ആയുർവേദ ക്ലിനി ക് നടത്തുന്ന ഭർത്താവ് ഉച്ചയ്ക്കു വീട്ടിലെത്തി ഭക്ഷണം കഴിച്ച ശേഷം മടങ്ങി. പിന്നീട് കുഞ്ഞ് കുണ്ടറ. മൂന്നര മാസം പ്രായമു പെൺകുഞ്ഞിനെ ബക്കറ്റിലെ കരഞ്ഞപ്പോൾ ബക്കറ്റിലെ വെള്ള ത്തിൽ താഴ്ത്തി കൊലപ്പെടുത്തു മരിച്ച നിലയിൽ കയായിരുന്നു. പ്രസവത്തെ തുടർ അമ്മ പൊലീസ് ന്ന് ക്കു മാനസിക അസ്വ സ്ഥത ഉണ്ടായിരുന്നതായും ഒരു മായംകോട് തവണ കൈ ഞരമ്പ് മുറിച്ച് യയാ കസ്റ്റഡി ആത്മഹത്യയ്ക്കു ശ്രമിച്ചതായും വൈകിട്ട് ബന്ധുക്കൾ പറഞ്ഞു. കുഞ്ഞിൻ്റെ മൃതദേഹം കൊല്ലം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാ"



1 comment:

  1. How to win at roulette - Dr. Maryland
    You need a 서귀포 출장안마 good casino 밀양 출장샵 roulette strategy 원주 출장샵 to get an edge on winning 대전광역 출장마사지 at roulette. The player to 영주 출장샵 the left of the dealer is always playing at a higher

    ReplyDelete